Latest NewsKerala

എടിഎം തട്ടിപ്പ് വീണ്ടും; സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐയ്ക്ക് 80,000രൂപ നഷ്ടമായി

കല്‍പ്പറ്റ: വയനാട്ടില്‍ എടിഎം വഴി വീണ്ടും തട്ടിപ്പ്. മാനന്തവാടി സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ പേര്യ സ്വദേശി മൊയ്തുവിന്റെ 80,000 രൂപയാണ് ഇത്തവണ നഷ്ടമായത്. മാനന്തവാടി എസ്ബിഐ ശാഖയിലാണ് മൊയ്തുവിന്റെ അക്കൗണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി 11.53, 11.54, 12.03, നാല് മണി എന്നീ സമയങ്ങളിലായാണ് ഈ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായിരിക്കുന്നത്. ലക്നൗവിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് പണം നഷ്ടപ്പെട്ട വിവരം മൊയ്തു അറിയുന്നത്. തുടര്‍ന്ന് മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. ആറാം തവണയാണ് മാനന്തവാടി എസ്.ബി.ഐ.യില്‍ നിന്നും ഇത്തരത്തില്‍ പണം നഷ്ടമാകുന്നത്. ഈ വര്‍ഷം തന്നെ ജനുവരിയില്‍ കമ്മന സ്വദേശിയുടെ 36,400 രൂപ നഷ്ടമായിരുന്നു. അന്ന് പാറ്റ്നയില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഇതിന് ശേഷം ചിറക്കര സ്വദേശിയായ അധ്യാപകന്റെയും ഒണ്ടയങ്ങാടി, കുഞ്ഞോം സ്വദേശികളുടെ നാല്‍പതിനായിരം രൂപ വീതവും അധ്യാപികയുടെ 5,600 രൂപയും നഷ്ടമായി.പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളാരെന്ന് ഇതുവരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button