Latest NewsKeralaNewsIndia

വയനാട് എം പി രാഹുൽ ഗാന്ധിയുടെ രാജ്യ വിരുദ്ധ പരാമർശത്തിനെതിരെ ലോക്‌സഭയിൽ ശക്തമായ പ്രതിഷേധം

ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയുടെ രാജ്യ വിരുദ്ധ പരാമർശത്തിനെതിരെ ലോക്‌സഭയിൽ ശക്തമായ പ്രതിഷേധം. “മെയ്ക്ക് ഇൻ ഇന്ത്യ അല്ല റെയ്പ്പ് ഇൻ ഇന്ത്യ” ആണ് ഇന്ത്യയിൽ നാടക്കുന്നതെന്നായിരുന്നു വായനാട്ടിലെത്തിയ രാഹുൽ ഗാന്ധി എം പിയുടെ വിവാദ പരാമർശം. രാജ്യത്തെയും, സ്ത്രീകളെയും അപമാനിക്കുന്ന പരാമർശമാണ് രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നതെന്നാണ് ലോക്‌സഭയിൽ വനിതാ എം പി മാർ പറഞ്ഞത്. രാഹുൽ ഗാന്ധി മാപ്പ് പറയാതെ സഭ മുന്നോട്ടു പോകില്ലെന്ന് സ്‌മൃതി ഇറാനി എം പി വ്യക്തമാക്കി.

അതേസമയം, പൗരത്വ ബില്ലിനെ എതിര്‍ത്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ വിമര്‍ശിച്ചു കൊണ്ടാണ് റിജിജു രാഹുലിന് മറുപടി നല്‍കിയത്.

ALSO READ: രാഹുൽ ഗാന്ധിയൊഴികെ മറ്റാരെയും പ്രശംസിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് രാഹുൽ ബജാജ് കോൺഗ്രസ് വേദിയിൽ പറയുന്ന വീഡിയോ പുറത്തു വിട്ട് ബിജെപി ,നിഷ്പക്ഷത അഭിനയിക്കരുതെന്നും ഉപദേശം

‘നിയമങ്ങള്‍ ലംഘിച്ച് നിങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ അഭയാര്‍ഥികളെയും ഞങ്ങളുടെ സംരക്ഷിത പ്രദേശങ്ങളിലേക്ക് പാര്‍പ്പിച്ചു. കോണ്‍ഗ്രസ് നയം കാരണമാണ് അനധികൃത കുടിയേറ്റക്കാര്‍ എല്ലാവരും വടക്കു കിഴക്കന്‍ പ്രദേശത്തേക്ക് പ്രവേശിച്ചത്. നിങ്ങളുടെ മണ്ടത്തരങ്ങള്‍ ഞങ്ങള്‍ തിരുത്തിയിരിക്കുന്നു. അഭയാര്‍ഥികള്‍ക്ക് ഇനി ഞങ്ങളുടെ സംരക്ഷിത ഭൂമിയിലെ പൗരന്മാരാകാന്‍ കഴിയില്ല’. കിരണ്‍ റിജിജു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button