
കൊല്‍ക്കത്ത: 60 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . തല വെട്ടിമാറ്റിയും അടിവയര്‍ പിളര്‍ന്നും ആരെയും ഭീയിയിലാഴ്ത്തുന്ന തരത്തിലായിരുന്നു മൃതദ്ദേഹം കിടന്നിരുന്നത്. തെക്കന്‍ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന അറുപത് വയസ്സുള്ള വൃദ്ധയെയാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മക്കളോടൊപ്പം താമസിക്കാന്‍ എത്തിയ ഊര്‍മ്മിള കുമാരിയാണ് ദാരുണമരണത്തിന് ഇരയായത്. സംഭവം നടക്കുമ്പോള്‍ വിവാഹത്തില്‍ സംബന്ധിക്കാന്‍ മക്കള്‍ പുറത്തുപോയിരിക്കുകയായിരുന്നു.
Read Also : വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം
രണ്ട് ദിവസമായി ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു. മോഷണത്തിനായി കയറിയപ്പോള്‍ നടത്തിയ കൊലപാതകമാണിതെന്ന് സംശയമുണ്ട്. മക്കളെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഊര്‍മ്മിളാ കുമാരി ധരിച്ചിരുന്ന ആഭരണങ്ങളില്‍ മോഷ്ടാക്കള്‍ തൊട്ടിട്ടില്ലെന്നും എന്നാല്‍ മുറികളിലെ രണ്ട് വാര്‍ഡ്‌റോബുകള്‍ കുത്തിത്തുറന്നിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് മുരളീധര്‍ശര്‍മ്മ പറയുന്നു. തല മുറിച്ചു മാറ്റിയ ക്രൂരതയ്‌ക്കൊപ്പം മോഷ്ടാക്കള്‍ ഇവരുടെ അടിവയര്‍ വെട്ടിപ്പിളര്‍ന്നിട്ടുണ്ട്. വീട്ടിനുള്ളില്‍ നിന്നും വില പിടിച്ച വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.
Post Your Comments