Kerala

വനിത വൈസ്പ്രസിഡന്റിനെ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദിച്ചു

ഉദയംപേരൂര്‍: വനിത വൈസ് പ്രസിഡന്റിനെ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദിച്ചതായി പരാതി. കൊച്ചി ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡവന്റ് ജോണ്‍ ജേക്കബിനെതിരെ ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡവന്റ് മിനി ദിവാകരനാണ് പരാതി നല്‍കിയിരിക്കുന്നത്. മിനിയുടെ പരാതിയില്‍  ജോണ്‍ ജേക്കബിനെതിരെ ഉദയംപേരൂര്‍ പോലീസ് കേസെടുത്തു.

കഴിഞ്ഞ ജനുവരി16നാണ് സംഭവം. പഞ്ചായത്തിലെ ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പ്രസിഡന്റിന്റെ ചേംബറിലെത്തി പരിശീലന ക്ലാസില്‍ 5ാം വാര്‍ഡ് മെമ്ബറെ ഉള്‍പ്പെടുത്തി അയക്കണമെന്ന് മിനി പറഞ്ഞു. എന്നാല്‍ ഇത് കേട്ട ജോണ്‍ യാതൊരു കാരണവുമില്ലാതെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നെന്ന് മിനി പറഞ്ഞു.

read also:കെവിൻ പുഴയിലേക്ക് തനിയെ ചാടിയതല്ല, പകരം നടന്നത് ക്രൂരമായ കൊലപാതകം

പ്രസിഡന്റിന്റെ അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഷോക്കായിപ്പോയെന്നും അപമാനിതയായ താന്‍ വീട്ടിലേക്ക് മടങ്ങിയെന്നും മിനി ദിവാകരന്‍ പരാതിയില്‍ പറയുന്നു. പഞ്ചായത്തിലെ മറ്റ് ചില അംഗങ്ങള്‍ക്കും ഇതെക്കുറിച്ച് അറിയാമെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ ഇക്കാര്യം അറിയിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button