കൊല്ലം: പോലീസിന്റെ കയ്യില്‍ നിന്നും കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടത് രണ്ടു തവണ. നെയ്യാറ്റിന്‍കര പോലീസിന്റെ കയ്യില്‍ നിന്നുമാണ് പ്രതി രക്ഷപ്പെട്ടത്. രണ്ട് തവണയും നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര മൂന്നുകല്ലിന്‍മൂട് ഗവണ്‍മെന്റ് എച്ച്‌എസ്‌എസിന് സമീപത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയ അയിരൂര്‍ പാതാളം സ്വദേശി ഗോകുല്‍ ആണ് പോലീസിനെ രണ്ടുവട്ടം പറ്റിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലും പ്രതിയെ കണ്ടെത്താന്‍ പോലീസിനായില്ല. ഒടുവില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരിക്കല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ വീണ്ടും പോലീസിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടത്.
വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റാന്‍ ഒരുങ്ങവേയായിരുന്നു വെട്ടിയൊഴിഞ്ഞ് ആദ്യ രക്ഷപ്പെടല്‍ ശ്രമം. ആദ്യത്തെ തവണ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. രണ്ടാം തവണ പോലീസ് വാഹനത്തില്‍ നിന്നായിരുന്നു രക്ഷപ്പെടല്‍. രണ്ടാമത്തെ തവണയും നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
ALSO READ: നെടുമ്പാശ്ശേരിയിൽ യുവാക്കൾ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.6 കിലോ സ്വർണം പിടിച്ചു
പോലീസുകാരെയും തഹസില്‍ദാരെയും കാഴ്ചക്കാര്‍ ആക്കി കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടപ്പോള്‍ പ്രതിയെ പിടികൂടാന്‍ കാടുകയറി നാട്ടുകാരോടൊപ്പം പോലീസ് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പ്രതിയെ കിട്ടിയില്ല. ഇതിനിടെയാണ് തകര്‍ന്ന വീടിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാര്‍ തന്നെ വീണ്ടും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
Post Your Comments