ഗൗഹാതി: മോദി സർക്കാരിന്റെ ദേശീയ പൗരത്വ പട്ടികയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് ലക്ഷകണക്കിന് ബംഗ്ലാദേശി ന്യൂനപക്ഷ ഹിന്ദുക്കൾ. ഏകദേശം അഞ്ച് ലക്ഷം ബംഗ്ലാദേശി ഹിന്ദുക്കളാണ് മടങ്ങി വരാൻ കാത്തിരിക്കുന്നത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് ജീവിക്കേണ്ടിവന്നവരാണിവര്‍. മുസ്ലീം ഇതര സമൂഹങ്ങള്‍ക്ക് പാകിസ്ഥാനിലും ബംഗ്ലാദേശിലും അതിദയനീയമായ അതിജീവനകഥയാണ് പറയാനുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ കാലങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതുപോലെ തന്നെ കടുത്ത ന്യൂനപക്ഷ പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ, പാഴ്‌സി തുടങ്ങിയ സമൂഹങ്ങള്‍ ഇന്ത്യ അഭയം നല്‍കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുകയാണ്.
ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ആദ്യപട്ടികയില്‍ത്തന്നെ ഇന്ത്യന്‍ പൗരന്മാരല്ലാത്ത 19 ലക്ഷംപേരെ കണ്ടെത്തിയിരുന്നു. ജനസംഖ്യാ വിസ്‌ഫോടനവും ഇതുമൂലം രൂക്ഷമാണെന്ന് കണ്ടെത്തിയിരുന്നു. ആസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും പശ്ചിമബംഗാള്‍ അടക്കമുള്ള പ്രദേശങ്ങളെല്ലാം അനധികൃതകുടിയേറ്റക്കാരാല്‍ കടുത്ത രാജ്യവിരുദ്ധ ഭീഷണിയാണുയര്‍ത്തുന്നത്.
2021 ഓടെ യോഗ്യരായവര്‍ക്ക് പൗരത്വം നല്‍കുന്ന നടപടി പൂര്‍ത്തിയാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സാമൂഹ്യമായ സന്തുലനത്തിനുള്ള ഏകപരിഹാരം പൗരത്വപട്ടിക പുതുക്കല്‍മാത്രമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആഗസ്റ്റില്‍തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് തുടരണമെങ്കില്‍ അതിനുള്ള പുന:പരിശോധനക്കായി വ്യക്തിപരമായിത്തന്നെ അപേക്ഷ സമര്‍പ്പിണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിലവില്‍ അവശേഷിച്ചിട്ടുള്ള 13 ലക്ഷം മുസ്ലീംസമുദായത്തില്‍പെട്ടവര്‍ വിദേശികളാണെന്നും ആഭ്യന്തര വകുപ്പ് കണ്ടെത്തിയിരുന്നു. കാലങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്നു എന്നതിന്റെ പേരില്‍ പൗരത്വം നല്‍കാനാകില്ല. നുഴഞ്ഞുകയറ്റ നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന രാജ്യദ്രോഹ നടപടിയാണിത്. എന്നാലും നിയമപരമായി വിദേശ ട്രിബ്യൂണല്‍ വഴി അത്തരകാര്‍ക്ക് എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments