കുവൈത്ത് സിറ്റി: മലയാളികളടക്കുള്ള പ്രവാസി നഴ്സുമാര്‍ക്ക് തിരിച്ചടിയായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം. നഴ്സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാല്‍പത് വയസ്സാക്കി. നിലവില്‍ മുപ്പത്തഞ്ച് വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വദേശി നേഴ്‌സുമാരെ വളര്‍ത്തിയെടുത്ത് വിദേശികളെ ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
നഴ്സിങ് മേഖലയില്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്താന്‍ പ്രായം തടസ്സമാവുന്നത് കുറക്കുകയാണ് പ്രായപരിധി വര്‍ദ്ധിപ്പിച്ചതിലൂടെ കുവൈത്ത് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുതിയ പ്രായപരിധി ബാധകമാണ്. അതോടൊപ്പം കുവൈത്തിലെ നഴ്സിങ് സ്ഥാപനങ്ങളില്‍നിന്നുള്ള ബിരുദധാരികളായ അപേക്ഷകരെ തൊഴില്‍ പരിചയ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്.
Post Your Comments