ശ്രീഹരിക്കോട്ട : വീണ്ടും അഭിമാനനേട്ടവുമായി ഐഎസ്ആർഓ പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണം വിജയകരം. വൈകിട്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1ഉം, ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എൽവിയുടെ പരിഷ്കരിച്ച പതിപ്പായ ക്യു എൽ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം നടന്നത്. രണ്ടു ദൗത്യങ്ങള്‍ ഒഴികെ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന റെക്കോർഡുമായാണ് പിഎസ്എല്‍വി 50-ാം വിക്ഷേപണത്തിന് തയ്യറെടുത്തത്.
All 9 customer satellites(from Israel, Italy, Japan and USA) successfully placed in their designated orbit by #PSLVC48
— ISRO (@isro) December 11, 2019
#PSLVC48 carrying #RISAT2BR1 & 9 customer satellites successfully lifts off from Sriharikota pic.twitter.com/Y1pxI98XWg
— ISRO (@isro) December 11, 2019
കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്കായിരിക്കും റിസാറ്റ്-2 ബി.ആര്‍ ഉപയോഗിക്കുക. 576 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് അഞ്ചുവര്‍ഷമാണ് കാലാവധി. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പി.എസ്.എല്‍.വി ബഹിരാകാശത്ത് എത്തിച്ചു.
Post Your Comments