Latest NewsUAENews

മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കണമെന്ന് ദുബായ് ഭരണാധികാരി

ദുബായ്: മനുഷ്യനാണ് പ്രധാനമെന്നും, മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ 12-ാമത് അറബ് സ്ട്രാറ്റജി ഫോറത്തിൽ(എ.എസ്.എഫ്.) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ ഒരു പുതിയ ഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവി മുൻകൂട്ടി അറിയുന്നതിനും വിശകലനം ചെയ്യുന്നതിനും മികച്ച പരിഹാരങ്ങൾ സ്വീകരിക്കാനും സഹായിക്കുന്ന പ്രധാന ഉപകരണമായി തുടരും. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ആഗോള വൈദഗ്ദ്ധ്യം ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായി യു.എ.ഇ. തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശൈഖ് മുഹമ്മദിന്റെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന ഫോറത്തിൽ അടുത്ത 10 വർഷത്തിനുള്ളിൽ ലോകം നേരിടാൻ പോകുന്ന വെല്ലുവിളികൾ, പുതിയ അവസരങ്ങൾ എന്നിവയുടെ സമഗ്രമായ ഒരു പട്ടിക രൂപപ്പെടുത്തി.

ALSO READ: സൗദിയിൽ വാഹനാപകടം: ഇന്ത്യക്കാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

അറബ് സ്ട്രാറ്റജി ഫോറത്തിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button