Latest NewsKeralaNews

യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിപ്പോയ സംഭവം : അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്ത് എഇഒ

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ എഇഒ അച്ചടക്കനടപടി സ്വീകരിച്ചു. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്‍ക്കാനാണ് എഇഒ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപകന്‍, ക്ലാസ് ടീച്ചര്‍ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു.

Read Also : ഉറങ്ങിപ്പോയ എൽ കെ ജി കുട്ടിയെ ക്ലാസ് മുറിക്കുള്ളിൽ പുറത്ത് നിന്നും പൂട്ടിയിട്ടു; അന്വേഷിച്ചെത്തിയ രക്ഷിതാക്കൾ കണ്ടത് നടുക്കുന്ന കാഴ്ച

ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. കുട്ടി ക്ലാസിലുണ്ടെന്ന കാര്യം അറിയാതെയാണ് സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറി പൂട്ടിപ്പോയത്. ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളില്‍ കണ്ടെത്തിയത്.
സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button