പാലക്കാട്: കുഞ്ഞു പൈതങ്ങൾക്കെതിരായ അതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങൾക്കാനുപാതികമായി കൂടി വരുകയാണ് ഇന്ന് കേരളത്തിൽ. അനങ്ങനാടി പത്താംകുളം എല്‍.പി സ്‌കൂളിൽ നിന്നും ഇത്തരത്തിലൊരു പ്രവണതയാണ് കണ്ടിരിക്കുന്നത്. ക്ലാസ് മുറിയിൽ അവശയായി ഉറങ്ങിപ്പോയ എല്‍.കെ.ജി കുട്ടിയെ, അശ്രദ്ധമൂലം സ്കൂൾ അധികൃതർ പുറത്ത് നിന്നും പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. ഉറക്കമെണീറ്റ കുട്ടി, ഒറ്റയ്ക്കായ് പോയതറിഞ്ഞു ഭീതിയിലാകുകയും നിലവിളിക്കുകയും ചെയ്തിട്ടും ആരും അത് കേൾക്കാൻ അവിടെ ഉണ്ടായിരുന്നില്ല. ഒടുവിൽ, കുട്ടിയെ തേടി രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ മകൾ നിലവിളിക്കുന്നത് കണ്ടത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് സമയം ഏറെ കഴിഞ്ഞെങ്കിലും കുട്ടി മാത്രം വീട്ടിലെത്തിയില്ല, ഇതോടെയാണ് രക്ഷിതാക്കള്‍ സ്കുൂളിലേക്ക് അന്വേഷിച്ച് ചെന്നത്. അപ്പോഴാണ് ക്ലാസ് മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. സ്‌കൂളിലോ പരിസരത്തോ അന്നേരം മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
ഉടനെ തന്നെ, രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. ഒരു അബദ്ധം പറ്റിയതായി സ്കൂൾ അധികൃതർ ഇവരോട് മാപ്പു ചോദിച്ചതായാണ് സൂചന. ആയതിനാൽ, സംഭവത്തില്‍ ഇതുവരെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടില്ല.
Post Your Comments