മുംബൈ: സരസ്വതി നദി യാഥാര്‍ഥ്യമെന്നതിന് തെളിവുകള്‍ കണ്ടെത്തി ശാസ്ത്ര ലോകം. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യും സംയുക്തമായി നടത്തിയ ഗവേഷണത്തിൽ ഭാരതത്തിന്റെ വടക്കുപടിഞ്ഞാറന്‍ സമതലങ്ങളില്‍ വറ്റാത്ത നദിയുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി. മഴക്കാലത്ത് മാത്രം ഒഴുകുന്ന ഒരു സീസണല്‍ നദികള്‍ക്കൊപ്പം എപ്പോഴും വറ്റാത്ത നദി ഒഴുകാറുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിലാണ് സരസ്വതി നദി കണ്ടെത്തിയത്.
Read also: ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം
ബിസി 3000 നും 1900 നും ഇടയില്‍ ഹാരപ്പന്‍ സമൂഹം സരസ്വതി തീരത്ത് തങ്ങളുടെ ആദ്യകാല വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സരസ്വതിയുടെ തകര്‍ച്ച ക്രമേണ ഹാരപ്പന്‍ നാഗരത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചെന്നാണ് ഗവേഷകർ പറയുന്നത്. 80,000 വര്‍ഷങ്ങള്‍ക്കുമുമ്പ് നദിക്ക് തടസ്സമില്ലാതെ ഒഴുകിയെത്തിയതായും 20,000 വര്‍ഷം മുമ്പ് വരെ തുടരുന്നതായും ശാസ്ത്രജ്ഞന്‍ ജെ എസ് റേ വിശദീകരിക്കുന്നു.സത്‌ലജ് പോഷക ചാനലുകള്‍ വരണ്ടുപോയതിനാലാണ് സരസ്വതിയുടെ ഒഴുക്ക് കുറയാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു.
Post Your Comments