കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരൻ പൊലീസ് പിടിയിൽ. കണ്ണൂർ ചെറുപുഴയിൽ ആണ് സംഭവം. പെൺകുട്ടിക്ക് പതിനാറു വയസാണ് പ്രായം. തിരുമേനി മുതുവത്തെ പാമ്പുരുളിയേൽ ബേബി എന്ന ഡൊമിനിക് ആണ് അറസ്റ്റിലായത്.
പെൺകുട്ടി ആദ്യം പീഡനത്തിനിരയായത് കഴിഞ്ഞ ജൂണിലാണ്. അടുത്തിടെ വീണ്ടും പീഡനശ്രമമുണ്ടായതിനെ തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചെറുപുഴ പൊലിസ് കേസെടുത്ത് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌ത് വരികെയാണ്.
Post Your Comments