താനെ: യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയില്‍. മഹാരാഷ്ട്രയിലെ താനെയില്‍ ബാഗിനുള്ളില്‍ പെണ്‍കുട്ടിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പിതാവ് പിടിയിലായി ഞായറാഴ്ച താനെ ജില്ലയിലെ കല്യാണിലായിരുന്നു സംഭവം. കല്യാണിലെ തിത്വാല സ്വദേശി അരവിന്ദ് തിവാരിയാണ് ഇരുപത്തിരണ്ടുകാരിയായ മകളെ കൊലപ്പെടുത്തിയത്. മുസ്ലീം യുവാവുമായുള്ള മകളുടെ പ്രണയബന്ധമാണ് കൊലയ്ക്കു കാരണമായത്.
Read Also : യുവതിയുടെ കൊലപാതകം : ഭര്‍ത്താവിനെയും കാമുകിയെയും അറസ്റ്റ് ചെയ്തു
അരവിന്ദ് തിവാരി മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചത്. ഓട്ടോയില്‍ കയറിയ ആളുടെ ബാഗില്‍നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ വിവരം തിരക്കി. ഇതോടെ ഇയാള്‍ ബാഗ് ഉപേക്ഷിച്ച് ഓട്ടോയില്‍നിന്ന് ഓടിരക്ഷപെട്ടു. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബാഗിനുള്ളില്‍ ഇടുപ്പിന് താഴേയ്ക്കുള്ള ഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയുടെ മൃതദേഹത്തിന്റെ ഉടലും തലയും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
Post Your Comments