Latest NewsIndiaNews

യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : നാല് പേർ പിടിയില്‍

റായ്‌പൂര്‍: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഛത്തീസ്ഗഡിൽ സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്നന്ദ്ഗാവിൽ ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്.  സംഭവത്തിൽ നാല് പേർ പിടിയിലായിട്ടുണ്ട്. 19 നും 20നുമിടയിൽ പ്രായമുള്ള തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്. പ്രതികൾ യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Also read : വെറ്റനറി ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം: ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. അമ്മാവന്റെ വീട്ടിൽ നിന്നും മാലിന്യം കളയാൻ പുറത്തേക്ക് പോയ പെൺകുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ശേഷം സംഭവം ഇന്നലെയാണ് പുറത്തുപറഞ്ഞത്. മധ്യപ്രദേശിൽ നിന്നും രാജ്നന്ദ്ഗാവിൽ നിന്നുമായാണ് ഇവർ പിടിയിലായത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനുമാണ് കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button