തളിപ്പറമ്പ്: തളിപ്പറമ്പിൽ എസ്.ഡി.പി.ഐ. ജാഥ നയിച്ചവരും സ്വകാര്യ ബസ് തൊഴിലാളികളും തമ്മിൽ സംഘർഷം. തർക്കത്തിൽ ബസ് ജീവനക്കാർക്ക് പരിക്കേറ്റു, ഇതോടെ സ്ഥലത്തെ, ദീര്‍ഘദൂര ബസുകള്‍ ഓട്ടം നിര്‍ത്തി. പയ്യന്നൂരിലേക്ക്ലി ഓട്ടം പോകുന്ന ഉണ്ണിക്കുട്ടന്‍ ബസ് ജീവനക്കാർക്കാണ് അടിക്കിടയിൽ പരിക്കേറ്റത്.
ഇതില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളികളും അവിടം ഗതാഗതക്കുരുക്കി.
രാവിലെ പതിനൊന്നരയോടെയായിരുന്നു പ്രശ്നത്തിന് തുടക്കം. അടിക്കിടയിൽ, സാരമായി പരിക്കേറ്റ ബസ് കണ്ടക്ടര്‍ പെരളശ്ശേരിയിലെ അര്‍ജ്ജുന്‍ ബാബു(23)വിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെ വിമർശിച്ചുകൊണ്ട് എസ്.ഡി.പി.ഐ. ടൗണില്‍ നടത്തിയ പ്രകടനമായിരുന്നു, സംഘർഷത്തിൽ കലാശിച്ചത്. ജാഥ, താലൂക്ക് ഓഫീസിനു മുന്പിലൂടെ കടന്നു പോകവെ ബസ് സ്റ്റാന്റ് കവാടത്തില്‍വെച്ച് പ്രകടനക്കാരും ജീവനക്കാരും തമ്മില്‍ തുടങ്ങിയ വാക്ക് തര്‍ക്കത്തിനൊടുവിലായിരുന്നു ജീവനക്കാരനെ ബസില്‍ കയറി മര്‍ദ്ദിച്ചത്.
തൊട്ടടുത്ത്, എയിഡ് പോസ്റ്റില്‍ പോലീസുകാരുണ്ടായിരുന്നെങ്കിലും സംഘർഷത്തെ ചെറുക്കാനായിരുന്നില്ല. പരിക്ക് പറ്റിയതിനെ തുടർന്ന്, അര്‍ജ്ജുന്‍ ബാബുവിനെ തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയില്‍ കൊണ്ടുപ്പോയി പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷമാണ് പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
Post Your Comments