തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തിവച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്ന കാര്യം ബസുടമകള്‍ നന്നായി ആലോചിച്ച് തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി എകെ.ശശീന്ദ്രന്‍. സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി അറിയിച്ചു. ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിയാല്‍ യാത്രക്കാര്‍ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും.സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് ജനങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഉടമകളുടെ സംഘടന തീരുമാനപ്രകാരം സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും ബസ് സര്‍വ്വീസുകള്‍ ഭാഗികമായാണ് നടക്കുന്നത്. പൂര്‍ണ്ണമായി സര്‍വ്വീസ് നിര്‍ത്തലാക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സംഘടന വ്യക്തമാക്കിയെങ്കിലും ഇത് നടപ്പായിട്ടില്ല. ഒരു വിഭാഗം ഉടമകള്‍ വ്യത്യസ്ത നിലപാടുമായി മുന്നോട്ടുപോവുകയാണ്. നഷ്ടമില്ലാതെ തുടര്‍ന്നാലും സര്‍വ്വീസ് നടത്താമെന്നാണ് ഇവരുടെ നിലപാട്. ഗ്രാമീണ മേഖലകളിലേക്ക് മാത്രമായിരുന്നു ഏതാനും സര്‍വ്വീസുകള്‍. കൊവിഡ് പ്രതിസന്ധിയും ഇന്ധനവിലവര്‍ധനവും,ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
Post Your Comments