ന്യൂഡല്‍ഹി: മുന്‍ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയോടുള്ള ആദരമർപ്പിച്ച് റഫാല്‍ യുദ്ധവിമാനത്തില്‍ ‘ബിഎസ്’ എന്ന് രേഖപ്പെടുത്തും. റഫാല്‍ യുദ്ധവിമാനങ്ങളുടെ ടെയില്‍ നമ്പരില്‍ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ നമ്പര്‍ ആയിരിക്കും ‘ബിഎസ്’. റഫാല്‍ കരാര്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ സേനാ മേധാവിയായിരുന്ന ധനോവ കഴിഞ്ഞ സെപ്റ്റംബറിലാണു വിരമിച്ചത്. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ 30 എണ്ണത്തില്‍ ബിഎസ് എന്നു രേഖപ്പെടുത്തും.
പരിശീലക വിമാനങ്ങളില്‍ ഇരട്ട സീറ്റുകള്‍ ഉണ്ടാകും. യുദ്ധ വിമാനങ്ങളുടെ എല്ലാ സവിശേഷതയും ഇവയ്ക്കും ഉണ്ടാകും. വിമാനങ്ങളില്‍ ആറെണ്ണത്തില്‍ നിലവിലെ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയയുടെ പേരും കുറിച്ചിട്ടുണ്ട്. 36 റഫാല്‍ വിമാനങ്ങളില്‍ 30 എണ്ണം യുദ്ധ വിമാനങ്ങളും ബാക്കിയുള്ളവ ട്രെയിനര്‍ വിമാനങ്ങളുമാണ്.
ALSO READ: രാഹുല്‍ സുപ്രീം കോടതിയില്‍ മാപ്പുപറഞ്ഞത് കൊണ്ട് എല്ലാമായില്ല : കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന പോര്‍വിമാനമാണ് റഫാല്‍. 2016-ലാണ് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതാണ് പദ്ധതി.
Post Your Comments