മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യൻ ഇലവനിൽ ഉൾപ്പെടാത്തതിന് കാരണം തുടങ്ങി, മികച്ച ഫോമിലേക്ക് വരുന്നില്ല എന്നിങ്ങനെ നിരവധി സമ്മർദ്ദങ്ങൾക്കിടയിലാണ്, ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ് കീപ്പർ ബാറ്സ്മാനായ ഋഷഭ് പന്ത്. കഴിഞ്ഞ ദിവസം കാര്യവട്ടം സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യ, വെസ്റ്റ് ഇൻഡീസ് മത്സരത്തിലും ആരാധകരുടെ കൂക്കുവിളി ഏറ്റുവാങ്ങുകയായിരുന്നു പന്ത്. അതേസമയം, പന്തിനെ പിന്തുണച്ചു ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറ. ആ കളിക്കാരനെ ആരും ഇങ്ങനെ സമ്മർദ്ദത്തിലാക്കല്ലേ, ധോനിയെ പോലെയല്ല തികച്ചും വ്യത്യസ്തനായ ഒരു താരമാണ് പന്ത്, ലാറ പറഞ്ഞു.
ധോനിക്ക് സമാനമായവനല്ല തികച്ചും വ്യത്യസ്തനായ ഒരു താരമാണ് പന്ത്. എന്നാൽ, ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും പന്തിൽ തിരയുന്നത് ധോനിക്ക് പകരക്കാരനായ ഒരു താരത്തെയാണ്. പന്ത് അത്തരമൊരു താരമല്ലെന്നു പറഞ്ഞ ലാറ, പന്തിന് വളരാനുള്ള അവസരം നല്‍കണമെന്നും അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ പന്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സമ്മര്‍ദം അനാവശ്യമാണെന്നും അദ്ദേഹം എടുത്തുക്കാട്ടി.
പന്തിന് പിന്തുണ നല്‍കി കൂടെനിര്‍ത്തുന്ന വിരാട് കോലിയുടെ തീരുമാനത്തോട് തനിക്ക് യോജിപ്പാണുള്ളതെന്നും നന്നായി ആക്രമിച്ച് കളിക്കാൻ ശേഷിയുള്ള പന്ത് വലിയ കഴിവുള്ള താരമാണെന്നും ലാറ കൂട്ടിച്ചേര്‍ത്തു.
Post Your Comments