അമരാവതി: ആന്ധ്രയിൽ യേശുക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത റേഷന്‍ കാര്‍ഡ് വിവാദമാകുന്നു. ഇതിന് പിന്നില്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ നീക്കമാണെന്ന വാദവും സജീവമായിരുന്നു.ആന്ധ്രാപ്രദേശിയെ കൃഷ്ണ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ റേഷന്‍ ഡീലറാണെന്ന് ആന്ധ്ര സർക്കാർ പറയുന്നു. റേഷന്‍ ഡീലര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് ഓഫീസര്‍ പറഞ്ഞു. പ്രദേശത്തെ ഡിടിപി നേതാവിന്റെ ഭാര്യയുടെ പേരിലാണ് റേഷന്‍ കട.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആളല്ല ഇയാളെന്നും സംഭവത്തില്‍ നടപടിയെടുക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2016- ല്‍ ഇയാള്‍ റേഷന്‍കാര്‍ഡിനു മേല്‍ സായി ബാബയുടെ ചിത്രവും 2017- ലും 18- ലും ബാലാജിയുടെ ഫോട്ടോയും പ്രിന്റ് ചെയ്തിരുന്നുവെന്നും സർക്കാർ വ്യക്തമാക്കുന്നു.യേശുക്രിസ്തുവിന്റെ ചിത്രം റേഷന്‍ കാര്‍ഡില്‍ അച്ചടിക്കുന്നത് ഡീലറുടെ ഭാഗത്ത് നിന്നുള്ള തെറ്റായ നടപടിയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments