വിവാഹാഘോഷങ്ങൾ പുതിയ കാലത്ത് ശ്രദ്ധനേടുന്നതിൽ, കല്യാണത്തിന് മുൻപ് തന്നെ ഷൂട്ട് ചെയ്യുന്ന ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളുടെ പ്രത്യേകതകൾ കൂടി വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരിൽ തന്നെ ആ തനിമ ഉണ്ടായാലോ..,
നിവേദ്, റഹീം എന്നീ സ്വവർഗാനുരാഗികളുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾക്ക്, സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നികേഷിനും സോനുവിനുവുമായിരുന്നു ഇതിനു മുൻപ്, സ്വർഗാനുരാഗ വിവാഹത്തിലൂടെ ശ്രദ്ധനേടിയ ദമ്പതികൾ.
ഫേസ്ബുക്കിലൂടെയായിരുന്നു നിവേദ്, റഹീമും തങ്ങൾ വിവാഹിതരാകുന്ന കാര്യത്തെ പറ്റി വെളിപ്പെടുത്തിയത്. നിവേതായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവരുടെ പ്രീ വെഡിംഗ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്നയാളാണ് നിവേദ്. താനൊരു സ്വവര്ഗാനുരാഗിയായതിനാൽ കുടുംബത്തില്‍ നിന്നുപോലും ഒറ്റപ്പെടുത്തപ്പെട്ട സാഹചര്യങ്ങൾ യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, ഇരുവരുടെയും വേദനകൾ മായ്ക്കും വിധം നവമാധ്യമങ്ങൾ ഇവരുടെ വിവാഹത്തെ ഏറ്റെടുക്കുകയാണ് ചെയ്തത്. നിരവധിപേരാണ്, ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്.
Post Your Comments