Latest NewsIndiaNews

വൻ ഹണിട്രാപ്പ്; സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിൽ കുടുങ്ങി ഉന്നതർ

ഗുർഗ്രാം: തലസ്ഥാന നഗരമായ ഡൽഹിയിൽ വൻ ഹണിട്രാപ്പ്. സ്വവർഗാനുരാഗികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഡേറ്റിങ്ങ് ആപ്പായ ഗ്രൈൻഡർ വഴിയാണ് കോർപറേറ്റ് കമ്പനി മേധാവികൾ ഉൾപ്പടെ അമ്പതോളം പേർ കെണിയിൽ പെട്ടത്. നിരവധിപ്പേർ തട്ടിപ്പിന് ഇരയായതാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ നാണക്കേട് കാരണം മിക്കവരും പരാതി നൽകാൻ തയ്യാറായിട്ടില്ല.

സംഭവത്തെക്കുറിച്ച് ഗുർഗ്രാം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. യു എസ് ആസ്ഥാനമായുള്ള സോഷ്യൽ നെറ്റ്വർക്കിങ് ആപ്പാണ് ഗ്രൈൻഡർ. ഹണിട്രാപ്പ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിട്ടത് നോയിഡ, ഗുർഗ്രാം, ഡൽഹി, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള കോർപറേറ്റ് കമ്പനികളിലെ ഉന്നതരെയായിരുന്നു. ഗ്രൈൻഡർ ആപ്പിൽ വ്യാജ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്താണ് ഇവർ ഉന്നതരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരിൽ മിക്കവരും ഗുണ്ടാസംഘങ്ങളിലെ അംഗങ്ങളായിരുന്നു.

ആപ്പ് വഴി ബന്ധം സ്ഥാപിച്ച് ഒപ്പമിരിക്കുന്ന ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുന്നതാണ് ഇവരുടെ രീതി. ബന്ധം സ്ഥാപിച്ചശേഷം ഗുർഗ്രാം എക്സ്പ്രസ് വേയിൽ എത്താൻ ആവശ്യപ്പെടും. തുടർന്ന് ആളൊഴിഞ്ഞഭാഗത്ത് കാറിൽവെച്ച് മർദ്ദിക്കുകയും നഗ്നരാക്കി ചിത്രങ്ങളും വീഡിയോയും എടുക്കും. ഇതുപയോഗിച്ചാണ് ബ്ലാക്ക് മെയിൽ നടത്തുന്നത്. മിക്കവർക്കും ലക്ഷകണക്കിന് രൂപ നഷ്ടമായാതായാണ് പൊലീസ് പറയുന്നത്.

മൂന്നു മാസത്തിനിടെ 150ഓളം പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഇതിൽ അമ്പതോളം പേർ വൻകിട കോർപറേറ്റ് കമ്പനികളിലെ സിഇഒമാർ ഉൾപ്പടെ ഉന്നതരാണ്. തട്ടിപ്പിന് ഇരയായ 150 പേരിൽ 80ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇവരിൽ മിക്കവരും പരാതി നൽകാൻ തയ്യാറാകാത്തത് അധികൃതരെ കുഴയ്ക്കുന്നുണ്ട്. നവംബറിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നാലുപേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഹണിട്രാപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ALSO READ: കൗതുകമായി മുകളിലേക്കു ഒഴുക്കുന്ന വെള്ളച്ചാട്ടം ,അപൂര്‍വ്വ പ്രതിഭാസം കണ്ട് ഞെട്ടി ജനങ്ങൾ

ആപ്പ് വഴി ബന്ധം സ്ഥാപിച്ച് ഇവർ പറയുന്ന സ്ഥലത്ത് എത്തുന്നവരാണ് കുടുക്കിലാകുന്നത്. തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ ഊരിയെടുത്ത് മർദ്ദിക്കും. അതിനുശേഷം മറ്റൊരാൾക്കൊപ്പം ഇരുത്തി ചിത്രമെടുക്കുകയും ചെയ്യും. പലരും മാനഹാനി ഭയന്ന് ഇവർ ആവശ്യപ്പെടുന്ന പണം, വിലപിടിപ്പുള്ള വാച്ചുകൾ, ലാപ്ടോപ്പ് എന്നിവ നൽകുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ പിന്നീട് ഇവർ ആവശ്യപ്പെടുന്ന പണം അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button