മുംബൈ: ഒരാളുടെ ജീവനെടുത്ത് ഗേ യുവാക്കള്‍ക്കിടയിലെ ത്രികോണപ്രണയം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ മൂന്ന് യുവാക്കളിൽ ഒരാളായ കമ്പ്യൂട്ടര്‍ എഞ്ചീനിയര്‍ പാര്‍ത്ഥ് റാവലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത്. മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാര്‍ത്ഥ് റാവലും ധവാൽ എന്ന മറ്റൊരു യുവാവും ചേർന്ന് പ്രണയിക്കുകയായിരുന്നു. ഇതിനിടെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മുഹമ്മദ് , ധവാലുമായി പിരിഞ്ഞു. ഞായറാഴ്ച്ച ഹില്റോഡിലുള്ള മുഹമ്മദ് ആസിഫിന്റെ ഫ്ളാറ്റിലെത്തിയ ധവാല്‍ അവിടെ പാര്‍ത്ഥിനെ കാണുകയും ഇതില്‍ പ്രകോപിതനായ ധവാല്‍ മെഴുകുതിരി സ്റ്റാന്റ് ഉപയോഗിച്ച് പാര്‍ത്ഥിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.അതേസമയം പാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ധവാല്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ആസിഫ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments