വിവാഹ ഷൂട്ടിങ്ങ് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ദമ്പതിമാരുടെ ചിന്ത. ഇത്തരത്തില്‍ സാഹസികമായി പകര്‍ത്തുന്ന സംഭവങ്ങള്‍ ചിരിക്കും ചിലപ്പോള്‍ കരച്ചിലിനും വഴിവെക്കാറുണ്ട്. വള്ളം മറിഞ്ഞ് വെള്ളത്തില്‍ വീണ ദമ്പതിമാരെ ഓര്‍മ്മയില്ലേ? അത്തരത്തിലൊരു വഞ്ചിമറിയല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ടിജിന്‍, ശില്‍പ്പ എന്നിവരുടെ സേവ് ദി ഡേറ്റ് വീഡിയോ ഷൂട്ടിനിടെയാണ് ഇത്തരത്തില്‍ ചിരിപടര്‍ത്തിയ സംഭവം ഉണ്ടായത്. ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തില്‍ വീഴുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത. കയ്യില്‍ വാഴയില പിടിച്ചിരിക്കുന്ന പ്രതിശ്രുതവരന്‍ സാരിയുടുത്ത് ശാലീനസുന്ദരിയായി വധുവിനെ ചുംബിക്കാനായിരുന്നു കാമറാമാന്റെ നിര്‍ദ്ദേശം. പുഴയില്‍ നിന്ന് വെള്ളം തെറിപ്പിച്ച് മഴയും ഫ്രെയിമിലുണ്ട്. ”രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിച്ചിരിക്കണം. വെള്ളം വീഴുമ്പോള്‍ കിസ് ചെയ്യണം”- ഷൂട്ടിങ്ങിന് മുന്‍പ് കാമറാമാന്റെ നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു. എന്നാല്‍ രണ്ടുപേരും മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.
https://www.facebook.com/varietymedia.in/videos/1015724568816785/?t=38
Post Your Comments