Latest NewsNewsIndia

‘അസമിലെ ജനങ്ങള്‍ക്കൊപ്പം’; പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ നടന്‍ ബിജെപി വിട്ടു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ നടന്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മയാണ് പാര്‍ട്ടി വിട്ടത്. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് രവി ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. ‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താന്‍. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്നും രവി ശര്‍മ്മ അറിയിച്ചു. ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ 11 മണിക്കൂറാണ് ബന്ദ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി പരക്കെ ആക്രമങ്ങള്‍ ഉണ്ടായി. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം സമരക്കാര്‍ക്കിടയില്‍ ഭീകരവാദികള്‍ കടന്നു കൂടിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

ഇതിനിടെ എല്ലാ സര്‍വകലാശാലകളും അസമില്‍ പരീക്ഷകള്‍ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. അസം, അരുണാചല്‍ പ്രദേശ്, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. അസമില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാന്‍ഡിനെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button