കോഴിക്കോട്: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച യുപി വിഭാഗം അധ്യാപകന് ശ്രീനിജിനെ സര്‍വീസില്‍നിന്ന് പുറത്താക്കാൻ സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷന്റെ നിർദേശം. കുട്ടിയെ കഴുത്തിനു പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്തു നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബാലാവാകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ് സര്‍ക്കാരിന് നിർദേശം നൽകിയത്. ഈ അധ്യാപകന് മറ്റു കുട്ടികളെയും സമാനമായി നിലത്തിട്ടു മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഡിസംബര്‍ രണ്ടിനാണു കേസിനാസ്പദമമായി സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയുടെയും രക്ഷാകര്‍ത്താകളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികള്‍ കമ്മീഷന് രേഖപ്പെടുത്തി. മുൻപ് സമാനമായ സംഭവത്തില്‍ ഈ അധ്യപകനെ ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഹിയറിംഗ് നടത്തി തിരിച്ചെടുക്കുകയായിരുന്നു.
Post Your Comments