കോഴിക്കോട്: ടൂറിസ്റ്റ് ബസിന് മുകളില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ ബസിനും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ബസ് അധികൃതര്‍ പിടിച്ചെടുത്തു. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി. എം ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് പിടിച്ചെടുത്തത്. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്തതായും പി. എം ഷബീര്‍ അറിയിച്ചു.
ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി കഴിഞ്ഞ ദിവസമാണ് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. കോരങ്ങാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ബസിന് മുകളില്‍ അപകടകരമായ വിധത്തില്‍ പിറന്നാള്‍ ആഘോഷിച്ചത്.
ALSO READ: ഒടിയനും ഷാജി പാപ്പനുമൊന്നും ഇനി ആഡംബര ബസുകളിൽ പ്രത്യക്ഷപ്പെടില്ല
അതേസമയം ഒരു വിദ്യാര്‍ത്ഥിനിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് കേക്ക് വാങ്ങിച്ചത്. എന്നാല്‍ പൂത്തിരി വാങ്ങിച്ചതും കത്തിച്ചതും പടക്കം പൊട്ടിച്ചതെല്ലാം ബസ് ജീവനക്കാര്‍ ഇഷ്ടപ്രകാരം ചെയ്തതാണെന്നും പ്രിന്‍സിപ്പാല്‍ വ്യക്തമാക്കി. സംഭവത്തില്‍ അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ഇന്‍ ചാര്‍ജ് ബിന്ദു അറിയിച്ചു.
Post Your Comments