കൊച്ചി: വിവാദ വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് എബിന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്.
Read also : കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുത്: മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിള്‍ ബഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോര്‍ട്ടോര്‍വാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി വാഹനത്തിന് രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ മോര്‍ട്ടോര്‍വാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് എംവിഡി രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Post Your Comments