NattuvarthaLatest NewsKeralaNews

നിയമലംഘനം അനുവദിക്കില്ല, അതിനി യുട്യൂബര്‍മാരാണെങ്കിലും: മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി

കണ്ണൂര്‍: വ്ലോഗര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. നിയമലംഘനം അനുവദിക്കില്ലെന്നും അതിനി യുട്യൂബര്‍മാരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇന്ന് രാവിലെയാണ് ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read:‘നെപ്പോളിയനെ എത്രയും വേഗം തിരിച്ചേല്‍പ്പിക്കണം’: ബ്ലോഗര്‍ സഹോദരങ്ങൾക്ക് പിന്തുണയുമായി സേവ് ഇ ബുള്‍ ജെറ്റ് ക്യാംപയിൻ

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ വാഹനം രൂപമാറ്റം വരുത്തിയ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി അറിയിച്ചു.

അതേ സമയം, പോലീസിനെതിരെ ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരുടെ ആരാധകർ രംഗത്തു വന്നിരുന്നു. ഇവർ പോലീസിനെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനെയും വലിയ തോതിൽ വിമർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button