തിരുവനന്തപുരം: ധൂര്‍ത്ത് അവസാനിപ്പിക്കാതെ പിണറായി സർക്കാർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ ഇരട്ടി വിലയ്ക്ക് സോളാര്‍ ബോട്ടുകള്‍ വാങ്ങാന്‍ ജലഗതാഗത വകുപ്പിന് അനുമതി നല്‍കിയത് വിവാദത്തിലായിരിക്കുകയാണ്. നിലവിൽ ജലഗതാഗതവകുപ്പിന്റെ ബോട്ട് സര്‍വീസുകളെല്ലാം കടുത്ത നഷ്ടത്തിലുള്ളപ്പോഴാണ് ഇരട്ടി വിലനല്‍കി സോളാര്‍ ബോട്ട് വാങ്ങാനുള്ള കരാര്‍.
ബോട്ട് ഒന്നിന് 3.15 കോടി രൂപ. ഇതുകൂടാതെ 82 ലക്ഷം വീതം ചെലവില്‍ രണ്ട് യാത്രാബോട്ടുകളും വാങ്ങും. സംസ്ഥാനത്ത് 14 സ്റ്റേഷനുകളിലായി 51 ബോട്ടുകള്‍ സര്‍വീസ് നടത്തിയിട്ടും വര്‍ഷം ഏഴുകോടി മാത്രമാണ് വരുമാനം. വര്‍ഷം 56 കോടി നഷ്ടത്തിലാണ് ജലഗതാഗത വകുപ്പ്. കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്ബനിക്കാണ് കരാര്‍ നല്‍കിയത്. ഇതേ കമ്ബനിയില്‍നിന്ന് നാലുവര്‍ഷംമുന്‍പാണ് 1.72 കോടി രൂപയ്ക്ക് സോളാര്‍ബോട്ട് വാങ്ങിയത്. ഇപ്പോള്‍ ഇത്തരം രണ്ടു ബോട്ടുകള്‍ക്കാണ് കരാര്‍ നല്‍കിയത്.
പദ്ധതി സാമ്ബത്തികമായി അനുകൂലമാണോ കരാറില്‍ ക്വോട്ട് ചെയ്ത നിരക്ക് വിപണിവിലയ്ക്ക് ആനുപാതികമാണോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ല. ഷിപ്പ് ടെക്‌നോളജി, സോളാര്‍ എനര്‍ജി വകുപ്പുകളുടെ ഉപദേശവും തേടിയിട്ടില്ല. പുതിയ സോളാര്‍ ബോട്ടുകളുടെ വില കുറയേണ്ടതിനുപകരം ഇരട്ടിയിലധികമായി കൂടിയതും വിവാദമായി.
Post Your Comments