Latest NewsNewsIndia

ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ മരിച്ചു

ഹൈദരാബാദ്: ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. സര്‍ക്കാരിന്റെ വില്‍പ്പന കേന്ദ്രത്തില്‍ വില കുറച്ചു വില്‍ക്കുന്ന ഉള്ളി വാങ്ങാന്‍ നിന്ന അറുപതുകാരനായ സംബയ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഴഞ്ഞു വീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കിലോയ്ക്ക് 25 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി വില്‍ക്കുന്നത്. പൊതു വിപണിയില്‍ പലയിടത്തും കിലോയ്ക്ക് 180 രൂപ വരെയാണ് വില. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂ ആണ് ബസാറിലുണ്ടായിരുന്നത്. എട്ടരയ്ക്കാണ് വില്‍പ്പന കേന്ദ്രം തുറക്കുന്നത്. എന്നാല്‍ പലരും പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ ഉള്ളിക്ക് കനത്ത സുരക്ഷ നല്‍കണമെന്ന ആവശ്യവും ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button