ബെംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് നടന്ന സിറ്റിംഗ് സീറ്റല്ലാത്ത എല്ലാ മണ്ഡലങ്ങളിലും തീ പാറുന്ന മുന്നേറ്റവുമായി ബിജെപി. ഇതുവരെ ബിജെപി ജയിക്കാത്ത രണ്ടു മണ്ഡലങ്ങളിലും താമര വിരിഞ്ഞു. പതിനഞ്ച് സീറ്റുകളില്‍ 12ലും ബിജെപിക്കാണ് നേട്ടം. എട്ടു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. ബിജെപിക്ക് മറ്റൊരു വന്‍ ആഹ്ലാദം ജെഡിഎസ് കോട്ടയായ മാണ്ഡ്യ തകർക്കാനായി എന്നതാണ്.
ജെഡിഎസ് ടിക്കറ്റില്‍ 2018ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാരായണ ഗൗഡയ്ക്ക് 50.58 ശതമാനമാണ് വോട്ട് ലഭിച്ചത്. ബിജെപിക്കാവട്ടെ 5.64 ശതമാനം വോട്ട് മാത്രം. കൂറ് മാറിയിട്ടും കെആര്‍ പേട്ട് നാരായണ ഗൗഡയ്ക്ക് ഒപ്പം തന്നെ നില്‍ക്കുകയാണ്. മറ്റൊരു ജെഡിഎസ് കോട്ടയായ ചിക്കബെല്ലാപൂരും ബിജെപി പിടിച്ചടക്കിയിരിക്കുകയാണ്. ഡോ. കെ സുധാകര്‍ ആണ് ചിക്കബെല്ലാപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ ജില്ലയിലെ 7 മണ്ഡലങ്ങളും തൂത്തുവാരി ജെഡിഎസ് കോണ്‍ഗ്രസിനേയും ബിജെപിയേയും ഞെട്ടിച്ചിരുന്നു.
ALSO READ: ബിജെപി തരംഗം: കർണാടകത്തിൽ എട്ടു മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു; ഭരണം നില നിർത്തും
കെആര്‍ പേട്ടും ചിക്കബെല്ലാപൂരും. രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. കര്‍ണാടകയുടെ ചരിത്രത്തില്‍ ഇതുവരെ ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിട്ടില്ല. ജെഡിഎസിന്റെ ബിഎല്‍ ദേവരാജിനെ പിന്നിലാക്കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി കെസി നാരായണ ഗൗഡയുടെ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ തുടക്കം മുതല്‍ക്കേ നടന്നത്. ആദ്യ റൗണ്ടുകളില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ലീഡുമായി മുന്നേറിയെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പാണ് മണ്ഡലത്തില്‍ കണ്ടത്. ജെഡിഎസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് നാരായണ ഗൗഡ.
Post Your Comments