തൃശൂര്‍: ഗുരുവായൂര്‍ പത്മനാഭനും വലിയ കേശവനും ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നതിന് വനം വകുപ്പിന്റെ വിലക്ക്. പത്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. ജില്ല നാട്ടാന നിരീക്ഷണ സമിതി യോഗ തീരുമാനത്തിന്റെറ അടിസ്ഥാനത്തില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്.
Read also: കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള അവല് ആരോഗ്യത്തിന്റെ കലവറ
മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വ്യക്തത വരുത്തുന്നത് വരെ എഴുന്നള്ളിപ്പ് ഉള്‍പ്പെടെ ഒരു ചടങ്ങിനും ഈ ആനകളെ ഉപയോഗിക്കരുതെന്നാണ് അസി. കണ്‍സര്‍വേറ്ററുടെ ഉത്തരവിലുള്ളത്. അതേസമയം ഗുരുവായൂര്‍ പത്മനാഭനെയും വലിയ കേശവനെയും പരിശോധനകൾ നടത്താതെ നിരോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ കേരള എലിഫന്റ് ഒണേഴ്സ് ഫെഡറേഷന് പ്രതിഷേധിക്കുകയുണ്ടായി.
Post Your Comments