KeralaLatest NewsNews

കിലോമീറ്ററിന് 10 രൂപ … സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ടാക്സി ഓണ്‍ലൈന്‍ സര്‍വീസ്

കൊച്ചി: കിലോമീറ്ററിന് 10 രൂപ … സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ടാക്‌സി ഓണ്‍ലൈന്‍ സര്‍വീസ്. വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ ടാക്‌സി സര്‍വീസ് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സേവനത്തിനാണ് സംസ്ഥാനത്ത് തുടക്കമാകുന്നത്. എയര്‍പോര്‍ട്ട് ടാക്‌സി സഹകരണ സംഘം വികസിപ്പിച്ച സിയ ടോക്‌സ് (സിഐഎ ടിഒസിഎസ്) എന്ന ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്ന സംവിധാനം വൈകാതെ പൂര്‍ണസജ്ജമാകും.

read also : ഊബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം : ആദ്യം തലസ്ഥാനത്ത്

കിലോമീറ്ററിന് 10 രൂപ നിരക്കിലാണ് സര്‍വീസുകള്‍ നടത്തുക. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ വിമാനത്താവളത്തില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാരുമായി പോയി മടങ്ങുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. തങ്ങളുടെ പ്രദേശത്തു കൂടെ കടന്നു പോകുന്ന ടാക്‌സികള്‍ കണ്ടെത്തി ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാനാകും. നിലവില്‍ 562ഒളം ടാക്‌സികളാണ് വിമാനത്താവളത്തില്‍ പ്രീപെയ്ഡ് ആയി സര്‍വീസ് നടത്തുന്നത്. മടക്കയാത്രയില്‍ ഈ ടാക്‌സികളില്‍ യാത്രക്കാരെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓണ്‍ലൈന്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button