Latest NewsNewsSaudi ArabiaGulf

സൗദിയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ പുതിയ മാറ്റം

റിയാദ് : സൗദിയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ പുതിയ മാറ്റം. നിതാഖാത്ത് വ്യവസ്ഥയിലെ പുതിയ മാറ്റം ഒന്നേക്കാല്‍ ലക്ഷത്തോളം വിദേശികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 26 ന് മുമ്പ് മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ സുരക്ഷിത വിഭാഗത്തിലേക്ക് മാറണമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

Read Also : സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ പിന്മാറുന്നു

രാജ്യത്ത് 12,000 ത്തോളം (11,900) സ്ഥാപനങ്ങളിലായി 1,15,000 ത്തോളം വിദേശികളും, 15,000 ത്തോളം സ്വദേശികളും മഞ്ഞ വിഭാഗത്തില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 12,500 ഓളം (12,481) സ്ഥാപനങ്ങള്‍ ചുവപ്പ് വിഭാഗത്തിലും പ്രവര്‍ത്തിച്ച് വരുന്നു. അടുത്ത ജനുവരി 26 മുതല്‍ മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങളെ ചുവപ്പ് വിഭാഗത്തില്‍ ലയിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അറിയിച്ചിരുന്നു. അതിന് മുമ്പായി മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ ജോലിക്ക് നിയമിച്ച് സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറണമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാതെ ചുവപ്പ് വിഭാഗത്തില്‍ തുടരുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button