Latest NewsNewsIndia

ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്

ജയിലുകളില്‍ ഗോശാലകള്‍ തുറന്നതോടെ ചില തടവുകാര്‍ പശുക്കളെ പരിപാലിക്കാന്‍ തുടങ്ങി. ആ തടവുകാരുടെയെല്ലാം കുറ്റവാസന കുറഞ്ഞതായും മനസ്സുമാറിയതായും ആ ജയിലുകളിലെ ജയിലര്‍മാര്‍ പറയുകയുണ്ടായി

പൂണെ: ജയിലുകളില്‍ ഗോശാലകള്‍ നിർബന്ധമാക്കണമെന്നും പശുക്കളെ പരിപാലിച്ചാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസന കുറഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ ജയിലുകളിലെല്ലാം ഇത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളില്‍ ഗോശാലകള്‍ തുറന്നതോടെ ചില തടവുകാര്‍ പശുക്കളെ പരിപാലിക്കാന്‍ തുടങ്ങി. ആ തടവുകാരുടെയെല്ലാം കുറ്റവാസന കുറഞ്ഞതായും മനസ്സുമാറിയതായും ആ ജയിലുകളിലെ ജയിലര്‍മാര്‍ പറയുകയുണ്ടായി- അദ്ദേഹം വിശദീകരിച്ചു.

ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കില്‍ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാല്‍ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാവുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളില്‍നിന്ന് ഈ കണക്കുകള്‍ പുറത്തുവന്നാല്‍ ഇത് വാസ്തവമാണെന്ന് നമുക്ക് സ്ഥാപിക്കാം.

ALSO READ: തെലങ്കാനയിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട നാല് പ്രതികൾക്കെതിരെയും പൊലീസ് കേസ്

ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാര്‍ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കള്‍ പാലും ഇറച്ചിയും മാത്രം നല്‍കുന്നവരാണെന്നാണ് വിദേശികളുടെ ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button