KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതി പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനെയും പിടികൂടി. പുതുപ്പള്ളി സ്വദേശി പ്രശാന്തി (35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂർ സ്വദേശി അനി (38)യെയുമാണ് പിടികൂടിയത്. 8, 9 വയസ്സുള്ള രണ്ടു ആൺകുട്ടികളെ ഉപേക്ഷിച്ചാണ് പ്രശാന്തി അനിയോടൊപ്പം പോയത്. കഴിഞ്ഞ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഭർത്താവ് വിദേശത്താണ്.

Read also: പത്തനംതിട്ടയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പ്രശാന്തിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അനിയെ മാവേലിക്കര സബ് ജയിലിലേക്കുമാണ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button