ടെഹ്റാൻ : ഇറാനും അമേരിക്കയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തി, തടവിലാക്കിയവരെ പരസ്പരം കൈമാറി. ഇറാന്റെ തടവിലുണ്ടായിരുന്ന പ്രിൻസ്റ്റണിലെ ബിരുദവിദ്യാർഥി സിയു വാങ്ങിനെയും, അമേരിക്ക തടവില്വെച്ച ഇറാനിയൻ ശാസ്ത്രജ്ഞൻ മസൂദ് സുലൈമാനിയെയുമാണ് കൈമാറിയത്. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും എത്രയും വേഗം കുടുംബവുമായി ചേരുന്നുവെന്നതിൽ സന്തോഷമെന്നു മന്ത്രി ട്വിറ്ററിൽ പറഞ്ഞു.
Also read : വ്യോമാക്രമണത്തിൽ 18പേർ കൊല്ലപ്പെട്ടു
സ്വിറ്റ്സർലൻഡ് സർക്കാറാണ് തടവിലാക്കപ്പെട്ടവരെ കൈമാറുന്നതിനായുള്ള നടപടികൾ സ്വീകരിച്ചത്. ഇറാനിലേക്ക് അതിക്രമിച്ചുകയറുകയും രഹസ്യങ്ങൾ വിദേശത്തേക്ക് കൈമാറുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വുങ്ങിനെ 2016 മുതൽ ഇറാൻ തടവിലാക്കിയത്. ഇറാനെതിരായ ഉപരോധം ലംഘിച്ച് സാധനങ്ങൾ കടത്താൻ ശ്രമിച്ചെന്നായിരുന്നു സുലൈമാനിക്കെതിരെ ചുമത്തിയ കുറ്റം.
Post Your Comments