ഡമസ്കസ്: വ്യോമാക്രമണത്തിൽ 18പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇദ് ലിബ് പ്രവിശ്യയിൽ വിമതരെ ലക്ഷ്യമിട്ട്, സിറിയന്‍ സര്‍ക്കാര്‍ റഷ്യയോടൊപ്പം ചേര്‍ന്നാണ് വ്യോമാക്രമണം നടത്തിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ കൊല്ലപ്പെട്ടുവെന്ന് വൈറ്റ് ഹെല്‍മെറ്റ്സ് എന്നറിയപ്പെടുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തലസ്ഥാനമായ ഡമാസ്‌കസിനെ സിറിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ആലപ്പോയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ വിമതരില്‍നിന്ന് സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി എന്നാണ് വിവരം..ഏതാനും ആഴ്ചകളായി ഇവിടെ കനത്ത ആക്രമണം നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
Post Your Comments