ഉന്നാവോ: ഉന്നാവില്‍ പ്രതികള്‍ ചുട്ടുകൊന്ന കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ. തുക ഇന്ന് വൈകിട്ടോടെ കുടുംബത്തിന് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യ അറിയിച്ചു. യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനിടെയാണ് മൗര്യ ഇക്കാര്യം അറിയിച്ചത്. കേസ് അതിവേഗ കോടതി പരിഗണിക്കുമെന്നും കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും സര്‍ക്കാരും ഇരയുടെ കുടുംബത്തോടൊപ്പം ഉണ്ടെന്നും കേസില്‍ എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും മൗര്യ വ്യക്തമാക്കി. അതേസമയം. കേസില്‍ യാതൊരുവിധ രാഷ്ട്രീയ ഇടപെടലും അനുവദിക്കില്ല. കുറ്റവാളികള്‍ എത്ര ശക്തരാണെങ്കിലും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും ബ്രജേഷ് പഥക്ക് വ്യക്തമാക്കി.
ALSO READ: നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ
90 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ ദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റി ദിവസവും വാദം കേള്‍ക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് നീതിന്യായ മന്ത്രി ബ്രജേഷ് പഥക്കും നേരത്തെ അറിയിച്ചിരുന്നു.
Post Your Comments