Latest NewsKeralaNews

മാര്‍ക്ക് ദാനം പിന്‍വലിക്കാനുള്ള നീക്കം കള്ളക്കളിയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.ജി. സര്‍വകലാശാല നിയമ വിരുദ്ധമായി നടത്തിയ മാര്‍ക്ക് ദാനം പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം കള്ളക്കളിയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിന്‍ഡിക്കേറ്റ് തീരുമാനം നിയമാനുസൃതമല്ലാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

Read also: സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ : എല്ലാ സര്‍വകലാശാല ഫയലുകളും ഓഫീസില്‍ എത്തിച്ച് പരിശോധന : വിവാദം ആളിക്കത്തുന്നു

1985ലെ എം.ജി സര്‍വ്വകലാശാലാ ആക്‌ട് സെക്‌ഷന്‍ 23ല്‍ സ്റ്റാറ്റ്യൂട്ട് അനുസരിച്ച്‌ മാത്രമേ ബിരുദവും ഡിപ്ലോമയും മറ്റും റദ്ദാക്കാവൂ എന്ന് വ്യവസ്ഥയുണ്ട്. 1997ലെ സ്റ്റാറ്റ്യൂട്ടിൽ ബിരുദവും ഡിപ്ലോമയും മറ്റും റദ്ദാക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നും പറയുന്നു. അതിനാല്‍ ഇത് സംബന്ധിച്ച സര്‍വ്വകലാശാലയുടെ ഉത്തരവുകളെല്ലാം റദ്ദാക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button