കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകശസംവിധാനവും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.പന്തളത്തുനിന്ന് വക്കത്ത് എത്തി അവിടെ നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരുമായി പോകേണ്ട ബസാണ് വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.ബസ് പരിശോധന നടത്തിയതിന് ശേഷം നിയമവിരുദ്ധമായാണ് പ്രകാശ സംവിധാനങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് കൂടാതെ ബസിന്റെ ബോഡി ചട്ടത്തിനു വിരുദ്ധമായാണ് നിര്‍മാണം നടത്തിയത് എന്ന് വാഹന വകുപ്പ് കണ്ടെത്തി.ബസിനെ വരവേല്‍ക്കാന്‍ ഒപ്പം ചെണ്ടമേളവും ബൈക്ക് റാലി തുടങ്ങിയ വലിയ ഘോഷയാത്ര സ്ഥലത്ത് ഒരുക്കിയിരുന്നു. ഇത് ഗതാഗത തടസ്സത്തിനും കാരണമായി.
ഇതേ ബസിന് കഴിഞ്ഞ മാസം 28 ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രൂപമാറ്റത്തിന് ഓരോന്നിനും 5000രൂപ വീതമാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ഈടാകുന്നത്.തീര്‍ഥാടന യാത്രകഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ ബസ് ആ.ര്‍.ടി ഒ ക്ക് മുന്നില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടിണ്ട്.
എന്‍ഫോസ്‌മെന്റ്ആര്‍.ടി.ഒ.ബിജുമോനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ എം.വി.ഐ.ബി.നിതീഷ്,എ.എം.വി.ഐ മാരായ ബിനോജ്,സരിഗ, ജ്യോതി തുടങ്ങിയവര്‍ ചേര്‍ന്നാണ് പരിശോധനയുടെ റിപ്പോര്‍ട്ട് നല്‍കിയത്.
Post Your Comments