Latest NewsKeralaNews

‘കുട്ടികള്‍ക്ക് ബസില്‍ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളില്‍ തര്‍ക്കമുണ്ടാക്കുന്നു’ പോസ്റ്റുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കുട്ടികളുടെ പ്രായം മറച്ചുവെച്ച് ചിലര്‍ ടിക്കറ്റെടുക്കാതെയിരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇതുസംബന്ധിച്ച് ബസില്‍ തര്‍ക്കമുണ്ടാകാറുമുണ്ട്. ഇപ്പോഴിതാ വ്യക്തമായ ഒരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് പേജ്. എത്രപ്രായം മുതല്‍ ടിക്കറ്റെടുക്കണമെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയ യാത്രക്കാരെ,

കുട്ടികൾക്ക് ബസിൽ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളിൽ തർക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ…

കെഎസ്ആർടിസിയിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതൽ 12 വയസ്സ് തികയുന്ന ദിനം വരെയാണ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല… അത് തികച്ചും സൗജന്യമാണ്…

എന്നാൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ഫുൾ ടിക്കറ്റ് ആണ് എടുക്കേണ്ടത്…

ഏതെങ്കിലും കാരണവശാൽ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടർ ഉന്നയിക്കുകയാണെങ്കിൽ സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താവുന്നതാണ്…

ടിക്കറ്റ് എടുക്കാതെയുള്ള കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര ശിക്ഷാർഹമായ കുറ്റമാണ്…

സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്…

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പം…

https://www.facebook.com/KeralaStateRoadTransportCorporation/posts/1215230538661971

shortlink

Related Articles

Post Your Comments

Related Articles


Back to top button