KeralaLatest NewsNews

പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നു; പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം

തിരുവനന്തപുരം: പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കെ, ധനപ്രതിസന്ധി രാഷ്ട്രീയമായും തിരിച്ചടിയാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിന്റെ നികുതിവരുമാന സാദ്ധ്യതകൾ കുറഞ്ഞു.

അടുത്ത സംസ്ഥാന കമ്മിറ്റി യോഗം സാമ്പത്തികസ്ഥിതി ചർച്ച ചെയ്തേക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. മാർക്ക്ദാന വിവാദമുൾപ്പെടെ പരിഹരിക്കപ്പെട്ടു കഴിഞ്ഞതാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള പ്രതിപക്ഷ നീക്കമായി ഇതിനെ കണ്ടാൽ മതിയെന്നാണ് നിലപാട്.

ALSO READ: മാര്‍ക്ക് ദാനം പിന്‍വലിക്കാനുള്ള നീക്കം കള്ളക്കളിയാണെന്ന് രമേശ് ചെന്നിത്തല

ഗവർണർ മുഖ്യമായും എം.ജി സർവ്വകലാശാലയിലെ പ്രവർത്തനങ്ങളെപ്പറ്റിയാണ് പറഞ്ഞത്. ഗവർണറുടെ പ്രതികരണത്തെ ചോദ്യം ചെയ്യേണ്ടതില്ല. 20ന് സംസ്ഥാന സെക്രട്ടേറിയറ്റും 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. കഴിഞ്ഞ കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് പ്രധാന അജൻഡ. ജനുവരി 17 മുതൽ 19വരെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button