Latest NewsKerala

കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസ് ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ ക്യാമ്പസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു. സര്‍വകലാശാല ഉദ്യോഗസ്ഥയുടെ മകന്‍ ദര്‍ശാണ് മരിച്ചത്.തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി രഘുനാഥിന്‍റെയും സ്മിതയുടെയും മകന്‍ ദര്‍ശാണ് മരിച്ചത്.

കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ

അമ്മയോടൊപ്പം രാവിലെ ക്യാമ്പസിലെത്തിയ കുട്ടി കളിക്കുന്നതിനിടെ കാല്‍വഴുതി കുഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.ജേണലിസം വിഭാഗം അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറായ അമ്മയ്ക്കൊപ്പം അവധി ദിവസമായതിനാലാണ് കുട്ടി ക്യാംപസില്‍ എത്തിയത്.
ഉച്ചയ്ക്ക് 2 മണിയോടെയാണ് കുട്ടിയെ കുഴിയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ യുകെ ജി വിദ്യാര്‍ത്ഥിയാണ് ദര്‍ശ്. ഏക സഹോദരി ദിയ കണ്ണൂര്‍ ഉര്‍സുലൈന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button