UAELatest NewsNews

കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ

ഷാര്‍ജ: യുഎഇയില്‍ 15 വയസുകാരി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദിതയെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നന്ദിത. സംഭവം അറിഞ്ഞെത്തിയ ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ സംഘവും ഉടനെ തന്നെ പെണ്‍കുട്ടിയെ കുവൈറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read also: സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്; ആരാധകരെ പോലും അമ്പരപ്പിച്ച് നയൻതാര

മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. ഷാര്‍ജയില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ് നന്ദിത. കുട്ടിയുടെ രക്ഷിതാക്കളെ അല്‍ ഗര്‍ബ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മരണകാരണം കണ്ടെത്താനായി ഇവരെ ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button