
തിരുവനന്തപുരം: കോവളം ബീച്ചില്‍ 75കാരിയായ യുഎസ് വനിത കടലില്‍ മുങ്ങിമരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിലാണ് സംഭവം. ബെത്ത്‌സെയ്ദ ഹെര്‍മിറ്റേജ് റിസോര്‍ട്ടിലാണ് അപകടം നടന്നത്. ബ്രിജിത് ഷാര്‍ലറ്റ് എന്ന അമേരിക്കന്‍ യുവതിയാണ് മുങ്ങി മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ റഷ്യന്‍ പൗരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
12 മണിയോടെ കടലില്‍ ഇറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍ പെടുകയായിരുന്നു. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍ പെടുകയായിരുന്നു. തിരയിലകപ്പെട്ട ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തില്‍പ്പെട്ടത്.
Read Also: വയനാട്ടിൽ വീണ്ടും കടുവാപ്പേടി : തലപ്പുഴയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി
റഷ്യന്‍ പൗരന്റെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്ന സ്ത്രീ കുളിക്കുന്നതിനിടെ ആഴത്തിലേയ്ക്ക് പോകുകയായിരുന്നെന്നും കരയിലേക്ക് തിരികെ നീന്താന്‍ കഴിയാതെ വരികയും ചെയ്തുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
Post Your Comments