തിരുവനന്തപുരം : ജപ്പാനിലും കൊറിയയിലും തന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ സന്ദര്‍ശനം വൻ വിജയമായിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദര്‍ശനത്തിലൂടെ ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ സാധിച്ചു. “സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത്. നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടൻ തന്നെ കരാർ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് വിവിധ മേഖലകളിലെ വികസനത്തിന് സന്ദർശനം ഗുണം ചെയ്തു. വിദേശ സന്ദർശനം നടത്തിയപ്പോഴൊക്കെ അത് ഗുണം ചെയ്തിട്ടുണ്ട്. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണ് ഉള്ളത്. കേരളത്തിലെ യുവജനങ്ങളെ മുന്നിൽ കണ്ടാണ് വിദേശ സന്ദര്‍ശനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാപ്പനീസ് സർവകലാശാലകളുമായി കേരളം സഹകരിക്കും. തുടർ സന്ദർശനങ്ങളുടെ ഭാഗമായി ജപ്പാനിലെ മേയർമാർ ഉടൻ കേരളത്തിലെത്തും. ജനുവരിയിൽ കൊച്ചിയിൽ സർക്കാർ നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സംഘവും നടത്തിയത് ഉല്ലാസ യാത്രയാണെന്ന പ്രതിപക്ഷ വിമർശനം അദ്ദേഹം തള്ളി. കുടുംബാംഗത്തിന്‍റെ യാത്രാ ചിലവ് സർക്കാർ ഖജനാവിൽ നിന്നും എടുക്കേണ്ട ആവശ്യമില്ല, ഇതുവരെ അങ്ങനെയുണ്ടായിട്ടുമില്ല. വിമർശനങ്ങൾക്ക് മറുപടി പറയാനല്ല വന്നതെന്നും സന്ദർശനത്തിന്‍റെ വിവിരങ്ങൾ അറിയിക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments