KeralaLatest NewsNews

സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ : എല്ലാ സര്‍വകലാശാല ഫയലുകളും ഓഫീസില്‍ എത്തിച്ച് പരിശോധന : വിവാദം ആളിക്കത്തുന്നു

തിരുവനന്തപുരം : സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ എല്ലാ സര്‍വകലാശാല ഫയലുകളും ഓഫീസില്‍ എത്തിച്ച് പരിശോധന
സര്‍വകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന ഫയലുകള്‍ അദാലത്ത് നടത്താന്‍ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിക്കാന്‍ രജിസ്ട്രാര്‍മാര്‍ക്ക് ഉത്തരവ് നല്‍കി.

Read Also : തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നൽകിയ സംഭവം , ഗവർണ്ണർ വിശദീകരണം തേടി

എല്ലാ സര്‍വകലാശാല രജിസ്ട്രര്‍മാരും ഒക്ടോബര്‍ 25 ന് മന്ത്രിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന അദാലത്തില്‍ ഫയലുകളുമായി എത്തണമെന്നാണ് ഒക്ടോബര്‍ 16ന് ഉന്നതവിദ്യാദ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഫയലുകള്‍ പൂര്‍ണ്ണവും വ്യക്തവുമാകണം. എംജിയിലേയും ശങ്കരാചാര്യയിലേയും അസിസ്റ്റന്റ് നിയമനങ്ങളെ സംബന്ധിക്കുന്ന ഫയല്‍, കേരളയിലെ ബിഎഡിന്റെ ചില ഫയലുകള്‍, കുസാറ്റിലെ ചില ഓഡിറ്റ് രേഖകള്‍, കാലിക്കറ്റിലേയും കണ്ണൂരിലേയും പരീക്ഷകളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ ഫയലുകള്‍ എത്തിക്കണണെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button