Latest NewsKeralaNews

കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഗുരുതര ​കോവിഡ് പ്രോട്ടോക്കോൾ ലംഘനം

കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന സർക്കാർ നിർദേശമുള്ളപ്പോൾ അത് പാലിക്കാതിരിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് പതിവാണ്

തളിപ്പറമ്പ് : കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം. നിരവധി പേരാണ് സാമൂഹ്യ അകലം പാലിക്കാതെ അദാലത്തിൽ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന സർക്കാർ നിർദേശമുള്ളപ്പോൾ അത് പാലിക്കാതിരിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് പതിവാണ്. അത്തരമൊരു സാഹചര്യം നിലനിൽക്കേയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നത്.

Also read : വിട്ടൊഴിയാതെ കോവിഡ് : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 12,899 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

വ്യാഴാഴ്ച തളിപ്പറമ്പിൽ നടക്കുന്ന അദാലത്തിലാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം. മാസ്‌ക് ധരിച്ചിരുന്നു എന്നല്ലാതെ മറ്റ് പ്രോട്ടോക്കോളുകളൊന്നും പാലിക്കാതെയാണ് നൂറുകണക്കിനു പേർ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവർക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിട്ടുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ ആൾക്കാർ കൂട്ടംകൂടി നിൽക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പരിപാടി സംഘടിപ്പിക്കുന്നത് ജില്ലാ ഭരണകൂടമാണ്. ആരോഗ്യ മന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button